വർഷം 1986 കാലഘട്ടം ! ചേന്നന്റെ കണ്ണുകളിൽ ഇരുട്ട് വീണു കഴിഞ്ഞിരുന്നു ജീവിതത്തിൻറെ
അവസാന കാലഘട്ടത്തിലൂടെയാണ് താൻ കടന്നു പോകുന്നത് എന്ന് അയാൾക്ക് നന്നായി
അറിയാമായിരുന്നു. ആരൊക്കെയോ തന്റെ കട്ടിലിനു ചുറ്റും കൂടി നിന്ന് എന്തൊക്കെയോ
പിറുപിറുക്കുന്നത് അയാൾ കേട്ടു! ഇന്നോ നാളെയോ ഉണ്ടാവും എന്ന് തോന്നുന്നു ! പറച്ചിൽ
കേട്ടപ്പോൾ തന്നെ അയാൾക്ക് മനസ്സിലായി അയാൾ തട്ടിപ്പോകും എന്നാണ് പറയുന്നതെന്ന് അത്
കേട്ടപ്പോൾ അയാൾക്ക് ഉള്ളിൽ ദേഷ്യം വന്നെങ്കിലും പറഞ്ഞ ആളെക്കുറിച്ച് ഓർത്തപ്പോൾ
മനസ്സിൽ ഒരു കുളിരു കോരി അപ്പുറത്തെ വീട്ടിലെ സുഹറ യാണ് സഖാവ് അബൂബക്കറിന്റെ ഭാര്യ
ഞരമ്പിൽ യുവരക്തം ഓടിയിരുന്ന കാലഘട്ടത്തിൽ പാർട്ടിക്ക് വേണ്ടി സമരം ചെയ്യാനും
രാത്രി കമ്മറ്റികൾക്ക് പോയപ്പോഴും സുഹറയും ഒത്തു കാണിച്ചിട്ടുള്ള കുൽസി തങ്ങൾ
ഓർത്തപ്പോൾ അയാളുടെ ഉള്ളിൽ ഒരു ലഡു പൊട്ടി, ശരി ഇനി ചേന്നനെ പരിചയപ്പെടുത്താം
ചേന്നൻ ക്യൂബളത്തിലെ പ്രമുഖ ജില്ലയായ കോത്തായത്താണ് ജനിച്ചത് സ്വാതന്ത്ര്യ
സമരമൊക്കെ കത്തിനിൽക്കുന്ന 1915 16 17 കാല ഘട്ടത്തിൽ എന്നോ ആണ് ചേന്നൻ ജനിച്ചത്
(അയാൾക്ക് തന്നെ നിശ്ചയമില്ല )ചേന്നന് എട്ടോ പത്തോ വയസ് ഉള്ളപ്പോൾ എങ്ങാണ്ടാണ്
കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ടത് , അപ്പോൾ മുതലേ ചേന്നന്റെ മാതാ പിതാക്കൾ അതിൽ
അംഗങ്ങൾ ആയിരുന്നു , ശരിക്കും പാവങ്ങൾ ആയിരുന്ന അവരെ പറഞ്ഞു പറ്റിച്ചു പാർട്ടിയിൽ
ചേർത്തതായിരുന്നു പാർട്ടിയിൽ ചേരുമ്പോൾ മറ്റുള്ളവരെ പോലെ തന്നെ ആ പാവങ്ങൾക്കും
അറിയില്ലായിരുന്നു തങ്ങൾപറ്റിക്കപ്പെടുവാണെന്നു ,മറ്റുള്ളവരോട് പറഞ്ഞതുപോലെ
ജന്മിത്തത്തെ ഒഴിപ്പിക്കാനും സ്വാതന്ത്ര്യം നേടാനും എന്നൊക്കെ ആയിരുന്നു ആ
പാവങ്ങളോടും പറഞ്ഞിരുന്നത്, പക്ഷെ ഇന്നത്തെ പോലെ തന്നെ ചൈന കാരന്റെ കാലുനക്കലും
തീവ്രവാദികൾക്ക് വിളക്ക് പിടിക്കലും തന്നെ ആയിരുന്നു അന്നും പാർട്ടിയുടെ അടിസ്ഥാന
തത്വം,
ചേന്നന്റെ കുടുംബത്തെ ഒന്ന് പരിചയപ്പെടാം ചേന്നൻ അടക്കം മൂന്നു മക്കൾ
ആയിരുന്നു കോരനും അവന്റെ ഭാര്യ തേയിക്കും മൂത്തവൾ കാളി രണ്ടാമത്തെ ചേന്നൻ അവന്റെ
ഇളയത് ചിരുത, കാര്യം കുടിലിൽ ദരിദ്ര്യം ഒക്കെ ഉണ്ടായിരുന്നെങ്കിലും അവർ
സന്തോഷത്തോടെ ആയിരുന്നു ജീവിച്ചിരുന്നത് അപ്പോൾ ആണ് ചേന്നന്റെ ജീവിതം തന്നെ മാറ്റി
മറിച്ച ക്യൂബളത്തെയും ഒരു സമൂഹത്തെ തന്നെയും തലമുറകളോളം നശിപ്പിക്കാൻ ശേഷി ഉള്ള ആ
വിഷ വിത്ത് അവന്റെ നാട്ടിലേക്ക് വന്നത്, അതെ ഇന്നും നമ്മുടെ നാടിനെ കുട്ടിച്ചോർ
ആക്കുന്ന അധികാരത്തിനു വേണ്ടി മനുഷ്യനെ തമ്മിൽ തല്ലിക്കുന്ന, നാല് വോട്ടിനു വേണ്ടി
തീവ്രവാദികൾക്ക് കുഴലൂത്തു നടത്തുന്ന വോട്ട് ബാങ്ക് നിലനിർത്താൻ ജാതിയും മതവും
പറഞ്ഞു മനുഷ്യനെ തമ്മിൽ തല്ലിക്കുന്ന കഞ്ചാവും മയക്കുമരുന്നും നൽകി ഒരു തലമുറയെ
തന്നെ നശിപ്പിക്കുന്ന അധികാരം ഉണ്ടായിരുന്നിടത്തെല്ലാം കോടിക്കണക്കിനു പാവങ്ങളെ
പട്ടിണിക്കിട്ടു നരകിച്ചു കൊന്നൊടുക്കിയ ഈ ലോകത്തു നിന്നും തന്നെ
കുറ്റിച്ചൂലുകൊണ്ടു അടിച്ചു പുറത്താക്കിയ ചെകുത്താൻ തത്വശാസ്ത്രം ....അതെ
കമ്മ്യൂണിസം എന്ന നാശം അവന്റെ നാട്ടിലും എത്തിയത്, ചേന്നന് ഏകദേശം പതിനാലു വയസ്
ഉള്ളപ്പോൾ ആണ് അവർ താമസിക്കുന്ന സ്ഥലത്തു പതിവില്ലാതെ പരിചയം ഇല്ലാത്ത ആളുകൾ വരാൻ
തുടങ്ങിയത്,ഒരു ദിവസം ചേന്നന്റെ പിതാവ് കോരൻ പാടത്തു പണി എടുക്കുമ്പോൾ വെള്ളയും
വെള്ളയും വസ്ത്രം ധരിച്ചു ഒരു ഡയറിയും കക്ഷത്തിൽ വെച്ച് പഴുതാര മീശയും വെളുത്ത
ചിരിയുമായി കറുത്ത് കുറിയ ഒരു മനുഷ്യൻ അയാളുടെ അടുത്തു വന്നു
TO BE CONTINUED ...
#communism #kerala #
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ